കെ റെയിൽ സമരം ശക്തമായത് മുതൽ ഏറെ ചർച്ചയായതാണ് ബഫർസോണുകാരുടെ പ്രശ്നം. നഷ്ടപരിഹാരവും വാഗ്ദാനങ്ങളുമെല്ലാം ഭൂമി നഷ്ടപ്പെടുന്നവർക്ക് മാത്രമാവുമ്പോൾ പെരുവഴിയിലാവുന്ന ബഫർസോണുകാരുടെ ആശങ്കകൾ ഏറെയാണ്. കെ റെയിൽ പാതയ്ക്കായി ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ ഇരുവശത്തുമായാണ് ബഫർസോൺ മേഖല നിശ്ചയിക്കുന്നത്.
സിൽവർലൈൻ പാത കടന്നുപോകുന്നതിനായി സമതല പ്രദേശത്ത് 15 മീറ്റർ വീതിയിലും കുന്നും മലയും ഉള്ളയിടങ്ങളിൽ 25 മീറ്റർ വീതിയിലുമാണ് കെ റെയിൽ സ്ഥലം ഏറ്റെടുക്കുന്നത്. ഇങ്ങനെ ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ ഇരുവശത്തുമായി പത്ത് മീറ്റർ വീതിയിലാണ് ബഫർസോൺ മേഖല. ബഫർസോൺ ഉണ്ടെന്ന് കെ റെയിലും ഇല്ലെന്ന് മന്ത്രിയും പറയുമ്പോൾ ആശങ്കയിലാണ് ഇവിടെയുള്ളവർ.
പത്ത് മീറ്റർ വീതിയിലുള്ള ബഫർ സോണിലെ അഞ്ച് മീറ്ററിൽ ഒരു തരത്തിലുള്ള നിർമാണത്തിനും അനുമതിയില്ല. ബാക്കി വരുന്ന അഞ്ച് മീറ്ററിൽ നിർമാണ പ്രവർത്തനങ്ങൾക്കോ അറ്റകുറ്റ പണികൾക്കോ കെ റെയിലിന്റെ എൻ.ഒ.സി. വേണം. ഭൂമിയും സ്വത്തും നഷ്ടപ്പെട്ട് നഷ്ടപരിഹാരം പോലുമില്ലാതെ കുടിയിറങ്ങേണ്ടിവരുന്ന ഗതികേടിലാണ് ബഫർസോണിലുള്ളവർ.
Content Highlights: Silver Line Chaos; No clarity in K Rail Buffer Zone Anxious Villagers shares concers
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..