ഈ മഹാമാരിക്കാലത്ത് കരുതലിന്റെ കുഞ്ഞുകരങ്ങള്‍ കൂടി ചേര്‍ത്ത് വെക്കുകയാണ് കാസര്‍കോട് പനയാലിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിയായ അജുല്‍ പ്രകാശും അനുജന്‍ അഞ്ചു വയസ്സുകാരന്‍ അര്‍ഷിന്‍ പ്രകാശും. കഴിഞ്ഞ വിഷുക്കാലത്ത് കിട്ടിയ കൈനീട്ടവും സമ്മാനത്തുകയുമടക്കം 3000 രൂപയാണ് രണ്ട് പേരും മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചാലഞ്ചിലേക്ക്‌ കൈമാറിയത്. പണം കഴിഞ്ഞ ദിവസം ഉദുമ എം.എല്‍.എ സി.എച്ച്  കുഞ്ഞമ്പുവിന് കൈമാറി

ഫ്രണ്ട്‌സ് കിഴക്കേക്കരയില്‍ നടന്ന കുഞ്ഞു ചടങ്ങിലാണ് രണ്ടു പേരും പണം കൈമാറിയത്. ഓരോരുത്തരും കണ്ണില്‍ കാണാത്ത ഒരു വൈറസിനെതിരേ  പ്രതിരോധിക്കാന്‍ പാടുപെടുമ്പോൾ ഈ രണ്ട്  കുഞ്ഞുങ്ങളും വലിയ സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്ന് കുഞ്ഞമ്പു പറഞ്ഞു.