വന്യജീവികൾ സ്വസ്ഥമായി വിഹരിക്കുന്ന ഇടങ്ങളിലേക്ക് അതിക്രമിച്ച് കയറി അവയെ ശല്യം ചെയ്യുന്നതിന്റെ വീഡിയോകൾ നിരവധി പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ തിരുപ്പൂരിൽ നിന്നും അത്തരമൊരു സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിരിക്കുകയാണ്. തിരുമൂർത്തി ഡാമിനു സമീപത്തെ സംരക്ഷിത വനത്തിൽ ആനകളെ കല്ലെറിഞ്ഞും മറ്റും ശല്യം ചെയ്യുന്ന ഗോത്രവർഗക്കാരായ യുവാക്കളാണ് വീഡിയോയിലുള്ളത്.
നായ്ക്കളേയും കൊണ്ടാണ് മൂന്നു യുവാക്കൾ വനമേഖലയിൽ പ്രവേശിച്ചത്. വലിയ കല്ലുകൾ ഉപയോഗിച്ച് ആനകളെ എറിയുന്നത് വീഡിയോയിൽ കാണാം. മരച്ചില്ലകൾ കൊണ്ട് മർദിക്കുകയും കൂട്ടത്തോടെ ശബ്ദങ്ങൾ ഉണ്ടാക്കി ആനയെ ശല്യം ചെയ്യുന്നുമുണ്ട്. സഹികെട്ട് ആന തിരിച്ച് ആക്രമിക്കാനെത്തുന്നതും വീഡിയോയിൽ കാണാം. യുവാക്കൾ തന്നെയാണ് വീഡിയോ പകർത്തി സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. സംഭവത്തിൽ മൂന്ന് പേർക്കെതിരെ വനാവകാശ സംരക്ഷണ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. പി സെൽവം, ടി. കാലിമുത്തു, അരുൺ കുമാർ എന്നിവർക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..