ലോക്ക്ഡൗൺ കാലം വ്ലോഗിങ്ങിലും യൂട്യൂബ് ചാനലിലെ പുതിയ പരീക്ഷണങ്ങളുമായി എത്തുകയാണ് നമ്മുടെ കുട്ടികൂട്ടുകാർ. അതിൽ നിക്കർ അലക്കി യൂട്യൂബ് ട്രെൻഡിംഗിൽ എത്തിയ തിരുവനന്തപുരം  പൂജപ്പുര  സ്വദേശിയാണ് ശങ്കരൻ.
നിക്കർ അലക്കിയും ,ഉണക്കമീൻ ഗ്രിൽ ചെയ്തും മലയാളികളെ രസിപ്പിക്കുകയാണ് ശങ്കരൻ വ്ലോഗ്സ് എന്ന യൂടൂബ് ചാനലിലൂടെ ഈ കുഞ്ഞ്  മിടുക്കൻ.

ട്രാവൽ വ്ലോഗുകളാണ് തനിക്ക് ചെയ്യാൻ താൽപര്യമെന്നും, സിനിമാതാരം ആകണമെന്ന മോഹവും മാതൃഭൂമി ഡോട്ട് കോമിനോട് പങ്കുവെയ്ക്കുകയാണ്  നിധിൻ എന്ന ശങ്കരൻ.