വീടുകളില്‍ അരുമകളായി നായ്ക്കളെയും പൂച്ചകളെയും വളര്‍ത്തുന്നവരാണ് അധികവും. എന്നാല്‍ ബാലരാമപുരം സ്വദേശിയായ മുഹമ്മദ് ഷാജിയുടെ അരുമകള്‍ സിനിമാ താരങ്ങളാണ്. ആഫ്രിക്കന്‍ സ്വദേശിനിയായ ഇല്യാനയും മെക്‌സിക്കന്‍ സ്വദേശി മോട്ടുവും. ആഫ്രിക്കന്‍ ബോള്‍ പൈത്തണ്‍ ഇനത്തില്‍ പെടുന്ന പെരുമ്പാമ്പാണ് ഇല്യാന. മെക്‌സിക്കന്‍ ഗ്രീന്‍ ഇഗ്വാന വിഭാഗത്തില്‍ വരുന്നതാണ് മോട്ടു. 

പരമാവധി മൂന്നടി നീളം മാത്രമുള്ള ഇല്യാനയും നാലുവയസുകാരന്‍ മോട്ടുവും നിരവധി സിനിമകളില്‍ മുഖം കാണിച്ചുകഴിഞ്ഞു. പരിപാലകനായ ഷാജിയും അതിനിടയില്‍ ഒരുപിടി ചിത്രങ്ങളില്‍ വേഷമിട്ടു. ഇവരെ കൂടാതെ കുതിരകളും നായ്ക്കളും ഷാജിയുടെ അരുമകളായി ഉണ്ട്. തെരുവുനായകള്‍ക്ക് ദിനവും ഭക്ഷണം നല്‍കാനും  ഇദ്ദേഹം മുന്‍പന്തിയിലുണ്ട്. ഇല്യാനയേയും മോട്ടുവിനെയും കുറിച്ചുള്ള വിശേഷങ്ങളിലേക്ക്....