ചിത്രകല പഠിച്ചിട്ടില്ല; ദീപക് ചിത്രമൊരുക്കുന്നത് സ്വന്തം നിരീക്ഷണങ്ങളിലൂടെ


ചെറുപ്പത്തിൽ ഓണക്കാലത്ത് പൂക്കളിടാൻ അച്ഛൻ ഏൽപ്പിച്ചതുമുതൽ നിറങ്ങളോടുള്ള ഇഷ്ടം കൂടുകയായിരുന്നു. പിന്നീട് ചിത്രരചനയുടെ ലോകത്തെത്തി.

തൃശ്ശൂര്‍ ലളിതകലാ അക്കാദമിയില്‍ അക്രിലിക്ക് പെയ്ന്റിങ്ങിലും മോഡേണ്‍ ആര്‍ട്ടിലും മികച്ച കലാസൃഷ്ടിയൊരുക്കി ഇരിങ്ങാലക്കുട സ്വദേശി ദീപക് സുരേഷ്. ചിത്രകല പഠിക്കാതെ സ്വന്തം നിരീക്ഷണങ്ങളിലൂടെ ഒരുക്കിയ ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുടനീളം.

നിറങ്ങളോടുള്ള ഇഷ്ടംകൊണ്ടാണ് ദീപക് ക്യാൻവാസും ബ്രഷുമെടുത്തത്. ചെറുപ്പത്തിൽ ഓണക്കാലത്ത് പൂക്കളിടാൻ അച്ഛൻ ഏൽപ്പിച്ചതുമുതൽ നിറങ്ങളോടുള്ള ഇഷ്ടം കൂടുകയായിരുന്നു. പിന്നീട് ചിത്രരചനയുടെ ലോകത്തെത്തി. ഇതുവരെ 87 ചിത്രങ്ങൾ വരച്ചു.

പ്രകൃതിയുമായി ബന്ധമുള്ള വിഷയങ്ങളാണ് ചിത്രരചനയ്ക്ക് തിരഞ്ഞെടുക്കാറ്. ഇപ്പോൾ നടക്കുന്ന പ്രദർശനത്തിൽ 34 ചിത്രങ്ങളാണുള്ളത്. ഇതിൽ ഇരുപത്തിനാലും ഒബ്ജക്ടീവ് ടൈപ്പ് ചിത്രങ്ങളാണെന്ന് ദീപക് പറഞ്ഞു. അക്രിലിക്കിലാണ് ചിത്രങ്ങൾ വരയ്ക്കുന്നത്. മോഡേൺ ആർട്ടിനോടും താത്പര്യമുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Dileep, sharath

1 min

ദിലീപിന്റെ സുഹൃത്ത് ശരതിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു; നടിയെ ആക്രമിച്ച കേസിലെ 'വിഐപി'

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022

More from this section




Most Commented