തൃശ്ശൂര്‍ ലളിതകലാ അക്കാദമിയില്‍ അക്രിലിക്ക് പെയ്ന്റിങ്ങിലും മോഡേണ്‍ ആര്‍ട്ടിലും മികച്ച കലാസൃഷ്ടിയൊരുക്കി ഇരിങ്ങാലക്കുട സ്വദേശി ദീപക് സുരേഷ്. ചിത്രകല പഠിക്കാതെ സ്വന്തം നിരീക്ഷണങ്ങളിലൂടെ ഒരുക്കിയ ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുടനീളം.
നിറങ്ങളോടുള്ള ഇഷ്ടംകൊണ്ടാണ് ദീപക് ക്യാൻവാസും ബ്രഷുമെടുത്തത്. ചെറുപ്പത്തിൽ ഓണക്കാലത്ത് പൂക്കളിടാൻ അച്ഛൻ ഏൽപ്പിച്ചതുമുതൽ നിറങ്ങളോടുള്ള ഇഷ്ടം കൂടുകയായിരുന്നു. പിന്നീട് ചിത്രരചനയുടെ ലോകത്തെത്തി. ഇതുവരെ 87 ചിത്രങ്ങൾ വരച്ചു.
പ്രകൃതിയുമായി ബന്ധമുള്ള വിഷയങ്ങളാണ് ചിത്രരചനയ്ക്ക് തിരഞ്ഞെടുക്കാറ്. ഇപ്പോൾ നടക്കുന്ന പ്രദർശനത്തിൽ 34 ചിത്രങ്ങളാണുള്ളത്. ഇതിൽ ഇരുപത്തിനാലും ഒബ്ജക്ടീവ് ടൈപ്പ് ചിത്രങ്ങളാണെന്ന് ദീപക് പറഞ്ഞു. അക്രിലിക്കിലാണ് ചിത്രങ്ങൾ വരയ്ക്കുന്നത്. മോഡേൺ ആർട്ടിനോടും താത്പര്യമുണ്ട്.