പയറും പാവലുമല്ല, ഓണവിപണിയിലേക്ക് ബന്തിപ്പൂക്കള്‍ കൃഷി ചെയ്ത് സ്കൂൾ വിദ്യാര്‍ഥികള്‍


കോട്ടയം കൈപ്പുഴ സെന്റ് ജോര്‍ജ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് പൂവിളി ഉയരുകയാണ്. സ്കൂളിനോടു ചേര്‍ന്നുള്ള രണ്ടര ഏക്കറിലാണ് മഞ്ഞയും ഓറഞ്ചും നിറത്തിലുളള ബന്തിപ്പൂക്കള്‍ ഓണപ്പൂക്കളത്തെ അനുസ്മരിക്കുന്ന രീതിയില്‍ വസന്തം തീര്‍ക്കുന്നത്. സ്‌കൂളിന്റെയും നീണ്ടൂര്‍ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിലാണ് തരിശായി കിടന്ന ഭൂമിയില്‍ ബന്തി കൃഷി ആരംഭിച്ചത്.

ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, മിഷന്‍ ഫോര്‍ ഇന്റഗ്രേറ്റഡ് ഡെവലപ്പ്‌മെന്റ് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ എന്നിവയുടെ സഹകരണത്തോടെ വിദ്യാര്‍ഥികളുടെ പ്രായോഗിക പരിശീലനത്തിന്റെയും ഭാഗമായിട്ടാണ് മഞ്ഞവസന്തം എന്ന പേരില്‍ പൂക്കൃഷി തുടങ്ങുന്നത്. ഓണവിപണി ലക്ഷ്യമാക്കി കഴിഞ്ഞ ജൂലൈ ഒന്നിന് ആഫ്രിക്കന്‍ മാരിഗോള്‍ഡ് ഇനത്തില്‍പെട്ട ബിന്ദു ഓറഞ്ച്, യെല്ലോ ടോള്‍ എന്നീ ബന്തിപ്പൂക്കളുടെ ഇനങ്ങളാണ് നട്ടത്. വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്നാണ് കൃഷിയിടം ഒരുക്കിയതും കളപറിച്ചതും വളമിട്ടതും.

Content Highlights: kaipuzha school flower garden, flower market kottayam, onam 2022

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented