വേനലവധിക്കാലത്ത് ഫുള്‍ ടൈം ഫോണും കളികളുമായി കൂട്ടുകാരൊക്കെ അടിച്ചുപൊളിച്ച് നടക്കുമ്പോള്‍ ചിരിയും കളിയും അല്‍പം ബിസിനസുമായി കൂടുകയാണ് ചങ്ങനാശ്ശേരിയിലെ മൂന്ന് സഹോദരങ്ങള്‍. പത്താംക്ലാസില്‍ പഠിക്കുന്ന ടോം ജോസും ഇരട്ടസഹോദരിമാരായ സേറയും സീനയും ചേര്‍ന്ന് 'ടോംസ് ഫുഡ് ട്രക്ക്' എന്ന സംരംഭം നടത്തി വിജയിപ്പിച്ച കഥ എല്ലാവര്‍ക്കും മാതൃകയാണ്.
അച്ഛന്‍ ജോസ് തോമസിന്റെ 'ഫുഡ് ട്രക്ക്' എന്ന ആശയത്തിന് മക്കളുടെ പിന്തുണകൂടി ലഭിച്ചതോടെയാണ് കാറ്ററിങ്ങിനൊപ്പം ഫുഡ് ട്രക്കിനും തുടക്കമായത്. പഠനത്തോടൊപ്പം അല്പം ബിസിനസുകൂടി നടത്താനാവുന്നതിന്റെ അഭിമാനത്തിലാണ് ഈ സഹോദരങ്ങള്‍. ചങ്ങനാശ്ശേരി പാലാത്തറ ബൈപ്പാസിലെത്തിയാല്‍ ഇവരുടെ കൈയില്‍ നിന്നും നല്ല രുചികരമായ ഭക്ഷണം ലഭിക്കും.
Content Highlights: tom's food truck changanacherry, food truck, palathra bypass, food
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..