രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്


പത്തനംതിട്ട ജില്ലാ കായികമേളയില്‍ ഓട്ടമത്സരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിനിയുടെ കാല്‍വെള്ള പൊള്ളി തൊലിയിളകിയത് കഴിഞ്ഞ ദിവസങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു...

പത്തനംതിട്ട ജില്ലാ കായികമേളയില്‍ ഓട്ടമത്സരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിനിയുടെ കാല്‍വെള്ള പൊള്ളി തൊലിയിളകിയത് കഴിഞ്ഞ ദിവസങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. മല്ലപ്പള്ളി സിഎംഎസ് സ്‌കൂളിലെ പ്രിയാ മേരി എബ്രഹാം എന്ന കുട്ടിക്ക് സംഭവിച്ച ഈ ദുരവസ്ഥ മാതൃഭൂമി ചീഫ് ഫോട്ടോഗ്രാഫര്‍ കെ. അബൂബക്കര്‍ എടുത്ത ചിത്രത്തിലൂടെയാണ് ശ്രദ്ധപിടിച്ചുപറ്റിയത്.

ഷൂസ് വാങ്ങാന്‍ പണമില്ലാത്ത കുട്ടിയുടെ ദുരവസ്ഥ എന്ന പേരില്‍ സമൂഹമാധ്യമങ്ങളിലൂടെയും ചിത്രം വൈറലായിരുന്നു. എന്നാല്‍ വാസ്തവം ഇതല്ല എന്നുപറയുകയാണ് പരിക്കേറ്റ പ്രിയ. സ്‌കൂളില്‍ സാധാരണ ട്രാക്കിലാണ് ഓടിപ്പഠിച്ചതെന്നും മത്സരത്തിന്റെ തലേന്ന് രാത്രിയാണ് സിന്തറ്റിക് ട്രാക്കിലാണ് മത്സരം നടക്കുന്നതെന്ന് അറിഞ്ഞതെന്നും പ്രിയ പറയുന്നു.

സിന്തറ്റിക് ട്രാക്കില്‍ ഷൂസിട്ട് വേണം ഓടാനെന്ന് ടീച്ചര്‍മാര്‍ പറഞ്ഞിരുന്നു. നാട്ടിലെ ട്രാക്കില്‍ ഷൂസിടാതെയാണ് ഓടി ശീലിച്ചത്. അതുകൊണ്ടുതന്നെ ഷൂസിട്ട് ഓടുമ്പോള്‍ സ്പീഡ് കുറയും എന്ന് പേടിച്ചാണ് ഷൂസിടാതെ തന്നെ ഓടിയത്. എന്നാല്‍ ഇത്തരത്തില്‍ കാല് പൊള്ളിപൊളിയുമെന്ന് കരുതിയിരുന്നില്ല - പ്രിയ പറയുന്നു.

Content Highlights: school sports meet, athlete, synthetic track, accident, pathanamthitta news

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


Premium

09:50

വീടിനെക്കാള്‍ വില മതിച്ച പൂവ്; ടുലിപ് മാനിയ!

Jan 30, 2023

Most Commented