ഓണ്‍ലൈനായി മാത്രമല്ല ഓഫ് ലൈനായും ഇവിടെ ക്ലാസുകള്‍ നടക്കുകയാണ്. വല്ലാര്‍പാടം ബോള്‍ഗാട്ടി പാലത്തിന് താഴെയായി കുട്ടവഞ്ചിയില്‍ മീന്‍പിടിച്ച് ജീവിക്കുന്ന അതിഥി തൊഴിലാളികളുടെ മക്കളേയും ഓണ്‍ലൈന്‍ ക്ലാസിന്റെ ഭാഗമാക്കുകയാണ്.

ഓണ്‍ലൈന്‍ പഠനത്തിനുള്ള സൗകര്യം ഇല്ലായെന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് എറണാകുളം സെന്റ് ജോണ്‍ ബോസ്‌കോ സ്‌കൂളിലെ പ്രധാനാധ്യാപിക തന്നെ നേരിട്ടെത്തുകയായിരുന്നു.ലാപ്ടോപ്പും സ്പീക്കറും കുട്ടികള്‍ക്ക് വേണ്ട മാസ്‌കും മിഠായിയും എല്ലാം കൂടെ കരുതിയാണ് ഈ ലോക്ക്ഡൗണ്‍ കാലത്തും അധ്യാപകര്‍ പാലത്തിനടിയിലേക്ക് എത്തുന്നത്.