ഇത് വക്കം സ്വദേശിനി സരിഗ. കേരള സര്‍വകലാശാലയില്‍നിന്ന് എംഎ സംസ്‌കൃതത്തിന് രണ്ടാം റാങ്ക് നേടിയ 24കാരി. സ്‌കൂള്‍ തലം മുതല്‍ പഠിക്കാന്‍ മിടുക്കിയായിരുന്ന സരിഗ ഇപ്പോള്‍ പി.എച്ച്.ഡി വിദ്യാര്‍ത്ഥിയാണ്. സിവില്‍ സര്‍വീസാണ് ലക്ഷ്യം.
തട്ടുകടയില്‍ നിന്ന് കിട്ടിയിരുന്ന ചെറിയ വരുമാനത്തില്‍ നിന്നാണ് അച്ഛന്‍ സരിഗയെ പഠിപ്പിച്ചിരുന്നതും കുടുംബം പോറ്റിയിരുന്നതും. അച്ഛന്‍ മരിച്ചതോടെ സരിഗയും അമ്മയും ചേര്‍ന്നാണ് തട്ടുകട മുന്നോട്ട് കൊണ്ടുപോകുന്നത്. കടയിലെ ജോലിക്കൊപ്പമാണ് ഇപ്പോള്‍ സരിഗയുടെ പഠനം. മറ്റൊരു മികച്ച ജോലിക്ക് വേണ്ടിയുള്ള പരിശ്രമവും സരിഗ നടത്തുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..