മകളുടെ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് സഹായമഭ്യര്‍ത്ഥിച്ച് 'സാറാസ്' എന്ന ചിത്രത്തില്‍ ഉള്‍പ്പെടെ അഭിനയിച്ച വിമലച്ചേച്ചി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയിട്ട് അധികനാളായില്ല. എന്നാല്‍, ഇപ്പോള്‍ കൂടുതല്‍ ദുരിതത്തിലായിരിക്കുകയാണ് ഇവര്‍. മകള്‍ ശ്രീവിദ്യക്ക് വിമല തന്നെ വൃക്ക നല്‍കാമെന്നാണ് തീരുമാനിച്ചിരുന്നതെങ്കിലും ഇപ്പോള്‍ നടത്തിയ പരിശോധനയില്‍ അവര്‍ക്ക് ഡോണറാകാന്‍ സാധിക്കില്ലെന്നാണ് വ്യക്തമായിരിക്കുന്നത്. ഇതോടെ ഡോണറെ കൂടി കണ്ടെത്തേണ്ട അവസ്ഥയിലാണ് ഈ കുടുംബം. 

15 ലക്ഷം പ്രതീക്ഷിച്ചിരുന്ന ചികിത്സയ്ക്ക് ഇനി 35 ലക്ഷം രൂപയോളം വേണ്ടിവരും. സിനിമാക്കാരി ആയതിനാല്‍ ഒരുപാട് പണം കിട്ടിയില്ലേ എന്നൊക്കെ ചിലര്‍ ചോദിക്കുന്നുണ്ടെന്നും എന്നാല്‍ ഇതിന്റെ പത്തു ശതമാനം തുക പോലും തനിക്ക് ലഭിച്ചിട്ടില്ലെന്നും വിമലച്ചേച്ചി പറയുന്നു. ബുദ്ധിമുട്ടുന്നവര്‍ക്ക് നേരെ സഹായഹസ്തം നീട്ടുന്ന മലയാളി സമൂഹം തന്റെ മകള്‍ക്കും തുണയാകുമെന്ന പ്രതീക്ഷയിലാണ് ഈ അമ്മ. 

VIMALA NARAYANAN
Account Number: 67255098984
IFSC Code: SBIN0016860
SBI, Perumpilly, Njarackal

Google Pay: 9995299315