75-ാമത് സന്തോഷ് ട്രോഫി ടൂർണമെന്റിന് ഈ മാസം 16-ാം തീയതി മലപ്പുറത്ത് തുടക്കമാവുകയാണ്. വർഷങ്ങൾക്കുശേഷമാണ് ടൂർണമെന്റ് കേരളത്തിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്. കരുത്തരായ പശ്ചിമ ബംഗാൾ, പഞ്ചാബ് എന്നിവർക്കൊപ്പം മേഘാലയയും രാജസ്ഥാനും കൂടി ഉൾപ്പെടുന്ന ഗ്രൂപ്പിലാണ് കേരളം ഇത്തവണ.
താരങ്ങളും പരിശീലകരടക്കമുള്ളവരുമെല്ലാം തന്നെ പൂർണമായും സജ്ജരാണെന്നും യോഗ്യതാ റൗണ്ട് പോലെത്തന്നെ ആക്രമണത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുതന്നെയാകും ടീം കളിക്കുകയെന്ന് ടീമിന്റെ പരിശീലകൻ ബിനോ ജോർജ് പറയുന്നു. സന്തോഷ് ട്രോഫി കിരീടം ഇത്തവണ കേരളത്തിലേക്ക് തിരികെ കൊണ്ടുവരാനാകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും താരങ്ങളെല്ലാം തന്നെ നല്ല ആത്മവിശ്വാസത്തിലാണെന്നും ക്യാപ്റ്റൻ ജിജോ ജോസഫ് വ്യക്തമാക്കി.
മൂന്നു വർഷം മുൻപ് കൊൽക്കത്തയിൽ പശ്ചിമ ബംഗാളിനെ ഷൂട്ടൗട്ടിൽ വീഴ്ത്തി കീരീടം നേടിയ കേരളം, ഇക്കുറി നാട്ടിൽ കിരീടമുയർത്താനുള്ള തയ്യാറെടുപ്പിലാണ്.
Content Highlights: Santhosh trophy football tournament to begin on 16th April
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..