ജീവിതത്തിൽ ആശയറ്റവർക്കും ഗുരുതര രോഗങ്ങളോട് മല്ലടിക്കുന്നവർക്കും സംഗീതത്തിലൂടെ സാന്ത്വനം നൽകുന്ന പ്രശസ്ത ഗായകൻ ശങ്കർ മഹാദേവന്റെ നേതൃത്വത്തിലുള്ള എസ്.എം.എ.(ശങ്കർ മഹാദേവൻ അക്കാദമി) നിർവാണ എന്ന സംഗീതപരിപാടി ശ്രദ്ധേയമാവുന്നു. ആശുപത്രികൾ, പാലിയേറ്റീവ് കേന്ദ്രങ്ങൾ, സീനീയർ സിറ്റിസൺ കമ്മ്യൂണിറ്റി, ചിൽഡ്രൻസ് ഹോംസ് എന്നിവയുമായി ചേർന്നാണ് എസ്.എം.എ. നിർവാണ ഒരു മണിക്കൂർ നീളുന്ന സംഗീത പരിപാടി ഓൺലൈനിലൂടെ ലൈവായി അവതരിപ്പിക്കുന്നത്.
ശങ്കർ മഹാദേവന്റെ നേതൃത്വത്തിൽ ഇതിനകം 125 പരിപാടികൾ നടത്തുകയും മൂന്നര ലക്ഷത്തിലധികം രോഗികൾക്ക് സാന്ത്വനം നൽകുകയും ചെയ്തിട്ടുണ്ട്. എഴുപതിലധികം എൻജി.ഒകളിലൂടെയും അഭയകേന്ദ്രങ്ങളിലൂടെയും സാമൂഹികകേന്ദ്രങ്ങളിലൂടെയും 78 കലാകാരന്മാർ ഇതിനകം സംഗീതമേള നടത്തുകയുണ്ടായി. കോവിഡ് കാലം കഴിയുകയും ഫണ്ട് ലഭിച്ചു തുടങ്ങുകയും ചെയ്താൽ നേരിട്ട് സംഗീതപരിപാടി അവതരിപ്പിക്കുകയാണ് നിർവാണയുടെ ലക്ഷ്യം.
Content Highlights: sankar mahadevan's musical concert nirvana is gaining attention
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..