ഒരാൾ മനസ്സുവച്ച് തുനിഞ്ഞ് ഇറങ്ങിയാൽ ഏതു പരിമിതികളേയും തോൽപിച്ച് തുന്നം പാടിക്കാമെന്ന് ഇതാ തെളിയിക്കുകയാണ് സന്ദീപ് ബാലകൃഷ്ണൻ. ശേഷിയില്ലാത്ത ഇരു കാലുകളും വച്ച് മൂന്നു നില കെട്ടിടത്തിന്റെ മേൽക്കൂര വരെ കയറി ഓടു വയ്ക്കുകയാണ് സന്ദീപ് എന്ന കണ്ണൂർ പൊന്നമ്പാറ സ്വദേശി.

ഇരുകൈകാലുകളും ഉള്ളവർ തന്നെ കയറിയാൽ വിറച്ച് വീണേക്കാവുന്ന ഉയരങ്ങളിലിരുന്നാണ് സന്ദീപ് ജോലി ചെയ്യുന്നത്. കയറാനോ ഇറങ്ങാനോ കെട്ടിടത്തിന് മുകളിലൂടെ സഞ്ചരിക്കാനോ സന്ദീപിന് പരിമിതികൾ തടസമായില്ല. ഉയരംകൂടുന്തോറും സന്ദീപിന് ത്രില്ലും കൂടും.