നാലു വർഷം മുമ്പ് വിദേശത്ത് ജോലിക്കാരിയായിരുന്നു റിനി നിഷാദ്. ഇലക്ട്രോണിക്സ് ആൻഡ് ടെലി കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് ബിരുദവും MBA യും കഴിഞ്ഞ് നല്ല ശമ്പളത്തിലൊരു ജോലി. പക്ഷേ മനസ്സിനിണങ്ങിയ ജോലി അതല്ലെന്ന് റിനി തിരിച്ചറിഞ്ഞത് 2019ലാണ്. ജോലി രാജിവച്ച് നാട്ടിലെത്തി അഞ്ച് പശുക്കളെ വാങ്ങി സ്വന്തമായൊരു ഫാം തുടങ്ങി. വർഷം നാല് കഴിഞ്ഞപ്പോൾ ദിവസവും 400 ലിറ്റർ പാൽ കിട്ടുന്ന സഫ ഫാമിന്റെ ഉടമയാണ് ഈ യുവ ക്ഷീര കർഷക.
സംസ്ഥാന സർക്കാരിന്റെ മികച്ച യുവ ക്ഷീരകർഷക അവാർഡ് ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ ഇതിനോടകം റിനിയെ തേടിയെത്തിയിട്ടുണ്ട്. വിദേശത്തുള്ള പിതാവ് ഇബ്രാഹിം റാവുത്തറിന്റെ ആഗ്രഹമാണ് ഈ 35 കാരി യാഥാർത്ഥ്യമാക്കിയത്. ഖത്തറിൽ ജോലി ചെയ്യുന്ന പന്തളം സ്വദേശി ഭർത്താവ് നിഷാദലി മക്കളായ റി ദാ ഫാത്തിമ അയിറ മറിയം എന്നിവരുടെ ഉറച്ച പിന്തുണയാണ് തന്നെ നേട്ടങ്ങളുടെ കരുത്ത് എന്ന് റിനി പറയുന്നു. ഫാമിലേക്കുള്ള തീറ്റപ്പുല്ലും ഇവിടെ തന്നെ കൃഷി ചെയ്യുന്നുണ്ട്. പശു ഫാമിന് പുറമേ ആട് കോഴി എന്നിവയുടെ മറ്റൊരു ഫാമും റിനിയ്ക്ക് സ്വന്തമാണ്.
Content Highlights: safa farm run by an engineering and mba graduate
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..