റോയല്‍ എന്‍ഫീല്‍ഡിന്റെ ഇരട്ടകള്‍ എന്ന് വിശേഷിപ്പിക്കുന്ന കൊണ്ടിനെന്റല്‍ ജി.ടി, ഇന്റര്‍സെപ്റ്റര്‍ ബൈക്കുകളില്‍ നല്‍കിയിട്ടുള്ള 648 സി.സി. എന്‍ജിനാണ് സൂപ്പര്‍ മീറ്റിയോറിലുമുള്ളത്. ഇന്ത്യയിലെ ക്രൂയിസര്‍ ബൈക്കുകളിലെ ഫ്‌ളാഗ്ഷിപ്പ് മോഡല്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഈ ബൈക്കിന്റെ ഡിസൈനും ഫീച്ചറുകളും ആകര്‍ഷകമാണ്.
റെഗുലര്‍ മീറ്റിയോറില്‍ നിന്ന് വ്യത്യസ്തമായി ട്വിന്‍ എക്‌സ്‌ഹോസ്റ്റ്, 43 എം.എം. ഫോര്‍ക്ക് നല്‍കിയിട്ടുള്ള അപ്പ് സൈഡ് ഡൗണ്‍ ഫോര്‍ക്ക്, എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, നാവിഗേഷന്‍ സിസ്റ്റത്തിന്റെ അകമ്പടിയോടെ പുതുക്കി ഡിസൈന്‍ ചെയ്തിട്ടുള്ള ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍ തുടങ്ങിയ ഫീച്ചറുകള്‍ ഈ വാഹനത്തില്‍ വരുത്തിയിട്ടുള്ള പുതുമകളാണ്. ഇതില്‍ യു.എസ്.ഡി. ഫോര്‍ക്ക്, എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ് എന്നിവ റോയല്‍ എന്‍ഫീല്‍ഡില്‍ പോലും പുതുമയാണ്.
Content Highlights: Royal Enfield Super Meteor 650
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..