ഐശ്വര്യത്തിന്റെ പ്രതീകമായാണ് നെല്‍കതിരിനെ കാണുന്നത്. കാര്‍ഷിക സംസ്‌കൃതിയുടെ ഭാഗമായി മലയാളികള്‍ ചിങ്ങം ഒന്നിന് നെല്‍കതിരുകള്‍ ചേര്‍ത്തുണ്ടാക്കിയ കതിര്‍ക്കുലകള്‍ വീടുകളില്‍ തൂക്കുന്നു. അത് വീട്ടില്‍ ഐശ്വര്യം കൊണ്ടുവരുമെന്നാണ് വിശ്വാസം. തിരുവനന്തപുരം നെടുമങ്ങാടുള്ള കാര്‍ഷിക സര്‍വകലാശാല കേന്ദ്രത്തില്‍ ഇത്തരത്തിലുള്ള കതിര്‍ക്കുലകള്‍ വില്‍പനയ്ക്ക് തയ്യാറായിരിക്കുകയാണ്. ആവശ്യമനുസരിച്ച് വിവിധ വിലയിലും വലുപ്പത്തിലും കതിര്‍ക്കുലകള്‍ ലഭ്യമാണ്.