ഗ്രാവിറ്റിയെ മൗലികമായി മനസ്സിലാക്കാനുള്ള ശാസ്ത്ര പഠനങ്ങളില്‍ നിര്‍ണ്ണായക സംഭാവനകള്‍ നല്‍കിയ ശാസ്ത്രജ്ഞനെയാണ് പ്രൊഫസര്‍ താണു പത്മനാഭന്റെ വിയോഗത്തിലൂടെ ലോകത്തിന് നഷ്ടമായത്. സൈദ്ധാന്തിക ഭൗതികശാസ്ത്ര മേഖലയിലെ ആജീവനാന്ത ഗവേഷണ നേട്ടത്തിന് സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ കേരള ശാസ്ത്രപ്രതിഭാ പുരസ്‌കാരത്തിന് അര്‍ഹനായിരുന്നു. രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്.

2021 കേരള ശാസ്ത്രപുരസ്‌കാരം താണു പത്മനാഭന് ലഭിച്ച പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ ജീവിതവും സംഭാവനകളും വിശദീകരിക്കുന്ന പത്മനാഭനും ഭാവിയിലെ ഗ്രാവിറ്റി വഴികളും എന്ന ലേഖനമായിരുന്നു ഈ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പിലെ കവര്‍ സ്റ്റോറി. ശാസ്ത്ര ലേഖകന്‍ ജോസഫ് ആന്റണിയാണ് ലേഖനം തയ്യാറാക്കിയത്.