ഇത് രഞ്ജിനി, സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി എന്ന ജനിതകാവസ്ഥയെ തുടര്‍ന്ന് ജീവിതം നാല് ചുമരുകള്‍ക്കകത്ത് ഒതുങ്ങിപ്പോയവള്‍. എന്നാല്‍ വിധി തീര്‍ത്ത തടസ്സങ്ങള്‍ക്ക് മുന്നില്‍ തളര്‍ന്നിരിക്കുവാന്‍ തയ്യാറല്ലായിരുന്നു രഞ്ജിനി. തന്റേതായ ലോകത്ത് നിന്ന് ഇന്നവള്‍ പുറംലോകത്തോട് സംവദിക്കുന്നത് പേപ്പര്‍ പേനകകളിലൂടെയാണ്.
ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം വരുന്ന ഈ അസുഖം മൂലം ഭാരമുള്ള വസ്തുക്കള്‍ ഉയര്‍ത്താനോ അധികം ബലം ഉപയോഗിക്കേണ്ട ജോലികള്‍ ചെയ്യാനോ രഞ്ജിനിക്ക് സാധിക്കില്ല. എന്നാല്‍ രോഗത്തെ അതിജീവിച്ച് നിശ്ചയദാര്‍ഢ്യത്തോടെ അവള്‍ മുന്നോട്ടുപോവുകയാണ്. സംഘടനകളുടെ സഹായത്തോടെ ഇരുണ്ട മുറിയില്‍ നിന്നും കൂടുതല്‍ വെളിച്ചം നിറഞ്ഞ അടച്ചുറപ്പുള്ള പുതിയ വീട്ടിലേക്ക് മാറുന്ന സന്തോഷത്തിലാണ് രഞ്ജിനിയും കുടുംബവും.