പിച്ചവെച്ച് നടക്കേണ്ട പ്രായത്തില്‍ പുഴയുടെ ഓളങ്ങളില്‍ നീന്തിത്തുടിച്ച് വിസ്മയം തീര്‍ക്കുകയാണ് തോട്ടുമുക്കത്തെ മൂന്നു വയസ്സുകാരി റന ഫാത്തിമ. വെള്ളത്തിനടിയിലേക്ക് ഊളിയിട്ടും പാറയില്‍നിന്ന് എടുത്തുചാടിയും ആരെയുമൊന്ന് പേടിപ്പെടുത്തുമെങ്കിലും റനയ്ക്ക് സിമ്പിളാണ് പുഴയിലെ ഈ പുതിയ വിനോദം. വല്ല്യുമ്മ റംല മനാഫാണ് നീന്തല്‍ ഗുരു. അതുകൊണ്ടു തന്നെ പുഴയിലേക്കെന്ന് പറഞ്ഞാല്‍ ആദ്യം ചാടിയിറങ്ങുന്നതും റന തന്നെയാണ്.