ഇന്ത്യയുടെ ചരിത്രത്തില്‍ ഇന്നുവരെ ഒരു മനുഷ്യന് എന്ത് സംഭവിച്ചെന്നറിയാന്‍ ഇത്രയധികം അന്വേഷണ കമ്മീഷനുകള്‍ നിയോഗിക്കപ്പെട്ടിട്ടില്ല. ഒരാളെയും ഇത്രയധികം പത്രപ്രവര്‍ത്തകര്‍ തിരഞ്ഞ് ചെന്നിട്ടില്ല. 1945 ലെ ആ വിമാനാപകടത്തില്‍ നേതാജി സുഭാഷ് ചന്ദ്ര ബോസ് കൊല്ലപ്പെട്ടോ? ഗുംനാമി ബാബയായി പ്രത്യക്ഷപ്പെട്ടത് ബോസ് തന്നെയായിരുന്നോ?
നേതാജിയെ തിരഞ്ഞുപോയവര്‍ കണ്ടെത്തിയ രഹസ്യങ്ങള്‍ പരിശോധിക്കാം.