കാഴ്ചയില്ലാത്തതൊന്നും അടച്ചിടൽ കാലത്ത് തായമ്പക പഠിച്ചെടുക്കുന്നതില്‍നിന്ന് ആറാം ക്ലാസ്സുകാരി രശ്മി മണികണ്ഠനെ പിന്തിരിപ്പിച്ചില്ല. ചുരുങ്ങിയ കാലയളവില്‍ തായമ്പകയില്‍ അരങ്ങേറ്റവും കുറിച്ചിരിക്കയാണീ മിടുക്കി.

തായമ്പക കലാകാരൻ കൂടിയായ അച്ഛൻ തന്നെയാണ് രശ്മിയുടെ ​ഗുരു. "ആദ്യം കൊട്ടിക്കാണിച്ചുതരും. കൊട്ടാൻ പറ്റിയില്ലെങ്കിൽ കൈകൊണ്ട് കൊട്ടിക്കാണിച്ചുതരും". എങ്ങനെയായിരുന്നു പഠനം എന്ന ചോദ്യത്തിന് രശ്മിയുടെ ഉത്തരം ഇങ്ങനെ. മൂന്ന് മാസം കൊണ്ട് അരങ്ങേറ്റത്തിനും തയ്യാറായി.