കാസര്‍കോട് ജില്ലയിലെ മലയോര മേഖലയിലെ റാണിപുരത്തിന് ഒരുപാട് വിശേഷണങ്ങളുണ്ട്. കുളിര്‍മയുടെ സൗന്ദര്യ റാണിയായതുകൊണ്ടുതന്നെ കേരളത്തിലെ ഊട്ടി എന്ന വിശേഷമമാണ് അനുയോജ്യം. ഊട്ടിയിലെത്തിയ പ്രതീതിയാണ് റാണിപുരത്തിന്. നിഗൂഢമായ മഴക്കാടുകള്‍, അതിനുമുകളില്‍ പച്ചപ്പരവതാനി വിരിച്ച കുന്നുകള്‍, ഇടക്ക് ചിത്രശലഭങ്ങളുടെ പറുദീസ, പിന്നെ കുടുംബമായെത്തുന്ന സഹ്യന്റെ മക്കള്‍... അതിസുന്ദരിയാണ് റാണിപുരം.
കാനനപ്രദേശമായ മാടത്തുമലയെ ഇന്നു കാണുന്ന റാണിപുരമാക്കി മാറ്റിയത് കോട്ടയത്തുനിന്നും പണ്ട് കുടിയേറിയ കര്‍ഷകരുടെ കഠിന പ്രയത്‌നമുണ്ട്. പരിശുദ്ധ മറിയത്തിന്റെ ഓര്‍മക്ക് വേണ്ടിയാണ് മാടത്തുമലക്ക് റാണിപുരം എന്ന പേരിട്ടത്. കര്‍ണാടകയിലെ കുടകും കുശാല്‍നഗറുമൊക്കെയാണ് കര്‍ണാടകത്തിലെ അയല്‍ക്കാര്‍. തലക്കാവേരിക്ക് 40 കിലോമീറ്റര്‍ ദൂരമേയുള്ളൂ. കുടകിലേക്ക് 60 കിലോമീറ്ററും.
Content Highlights: ranipuram known as ooty of kerala a must visit tourist destination at kasaragod
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..