ഐ.സി.സി. അംഗീകൃത പാനലില്‍ ഇടം നേടിയ മലയാളി സ്കോററാണ് തൃശ്ശൂര്‍ സ്വദേശിയായ രമേശ് മന്നത്ത്. പ്രവാസി മലയാളിയായ രമേശ് ഇക്കഴിഞ്ഞ ഐ.പി.എല്ലില്‍ സ്കോററായിരുന്നു. "സ്കോറിങ് മനോഹരമായ അനുഭവമാണ്. ക്രിക്കറ്റിനെ കൂടുതല്‍ അടുത്തറിയാനും ഉത്തരവാദിത്വത്തോടെ കളി കാണാനും സാധിക്കുന്നു എന്നതാണ് ഈ ജോലിയെ വ്യത്യസ്തമാക്കുന്നത്. വളരെയധികം ശ്രദ്ധവേണ്ട ജോലിയാണിത്. ട്വന്റി 20 മത്സരത്തില്‍ എറിയുന്ന 120 ബോളുകളും ശ്രദ്ധയോടെ വീക്ഷിച്ച് ഓരോ പന്തിലും പിറന്ന സംഭവവികാസങ്ങളെ കൃത്യമായി രേഖപ്പെടുത്തുക എന്നത് ശ്രമകരമായ ജോലിയാണ്" - രമേശ് പറയുന്നു.
"ഈ ഫീഡുകള്‍ ഉടന്‍ തന്നെ ബി.സി.സി.ഐയുടെയും ഐ.പി.എല്ലിന്റെയും വെബ്സൈറ്റുകളില്‍ എത്തും. മത്സരം നേരിട്ടുകാണുന്നതിനേക്കാള് എത്രയോ ഇരട്ടി കാണികളാണ് സമൂഹമാധ്യമങ്ങളിലുള്ളത്. അവര്‍ക്ക് കൃത്യമായി വിവരങ്ങളെത്തിക്കുക എന്നതാണ് ജോലി" - ഇതു പറയുമ്പോള്‍ രമേശിന്റെ വാക്കുകളില്‍ ക്രിക്കറ്റ് ആവേശം നിറയുന്നു. നിലവില്‍ ട്വന്റി 20 ലോകകപ്പില്‍ സ്കോററായി പ്രവര്‍ത്തിക്കുന്ന രമേശ് തന്റെ ജോലി വിശേഷങ്ങള്‍ മാതൃഭൂമിയുമായി പങ്കുവയ്ക്കുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..