കോവിഡിനെ തുരത്താൻ വിശ്രമമില്ലാത്ത പോരാട്ടത്തിലാണ് ആരോഗ്യ പ്രവർത്തകരും പോലീസും ഉൾപ്പെടെയുള്ള മുൻനിരപ്പോരാളികൾ. ഇതിനിടയിൽ സ്വന്തം വിവാഹം വന്നാലോ? കൊറോണക്കാലത്ത് അവധി ലഭിക്കാതെ വന്നതോടെ ഹൽദി ആഘോഷം പോലീസ് സ്റ്റേഷനിലാക്കിയ പോലീസ് ഉദ്യോഗസ്ഥയുടെ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. ദുംഗാർപൂർ കോട്വാലി പോലീസ് സ്റ്റേഷനിലെ ആശയാണ് വ്യത്യസ്തമായി തന്റെ ഹൽദി ആഘോഷിച്ചത്. ഹൽദി ആഘോഷത്തിനായി ആശയ്ക്ക് ഗ്രാമത്തിൽ പോകാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് സ്റ്റേഷനിൽ തന്നെ ചടങ്ങ് നടത്താൻ തീരുമാനിച്ചതെന്ന് സ്റ്റേഷൻ ഇൻ ചാർജ് ദിലീപ് ദാൻ പറയുന്നു. ആശയും സഹപ്രവർത്തകരും ചേർന്ന് ഹൽദി ചടങ്ങ് ആഘോഷമാക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലാവുകയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..