കണ്ടാൽ ഒരു യോഗിവര്യൻ്റെ ലുക്ക്. കെട്ടിലും മട്ടിലും മാത്രമേ അതുള്ളൂ എന്നു കരുതിയാൽ തെറ്റി. 30 വർഷമായി നഗരത്തിലെ ചില പ്രദേശങ്ങളിലെ വീട്ടുകാർക്ക് മീൻ വാങ്ങൽ ഒരു സന്തോഷമാക്കി മാറ്റിയിരിക്കുകയാണ് രാഘവൻ. കച്ചവടത്തിനിടെ ദാർശനിക മൂല്യങ്ങൾ പറയും, തമാശ പറയും, പാട്ടു പാടും.... അങ്ങനെ ഓരോ ദിവസവും ഓരോ രാഘവൻ എപ്പിസോഡുകളായി വീട്ടുകാർക്കും അനുഭവപ്പെടും.
"ചന്ദനത്തോണിയേറി പോണോരേ... " മീൻ പിടിക്കാൻ കടലിൽ പോയവരെ വയലാർ വിശേഷിപ്പിച്ചതിങ്ങനെയാണ്. തൃശ്ശൂർ നഗരത്തിൽ മീൻ വിൽക്കുന്നതിനിടെ രാഘവൻ ഇടയ്ക്ക് മൂളിപ്പാടുന്നതും വയലാർ വരികളാണ് - "മാനത്തു കണ്ടതും മുത്തല്ല, മണ്ണിൽ കിളിർത്തതും മുത്തല്ല...."
കീറിയ മുളയുടെ രണ്ടറ്റത്തും കെട്ടിത്തൂക്കിയ ചരുവങ്ങളിൽ മീനുമായി ഒരേ റൂട്ടിലൂടെയൂള്ള രാഘവൻ്റെ സഞ്ചാരത്തിൻ്റെ 30-ാം വർഷമാണിത്. ചുമലിൽ ജീവിത ഭാരമാണെന്ന് കാണുന്നവർക്ക് തോന്നാമെങ്കിലും അതൊരു ഭാരമല്ലെന്ന് രാഘവൻ തെളിയിക്കുന്നു. ഒരു വണ്ടി വാങ്ങിത്തരാമെന്ന് പറഞ്ഞാലും അദ്ദേഹം പറയും- " ഞാനിതുമായി കുടുംബം പോറ്റിക്കോളാം.. "
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..