പക്ഷിനിരീക്ഷകരുടെ പറുദീസയായ ഒരു കുന്നുണ്ട് കോഴിക്കോട്. കാക്കൂര്‍ പഞ്ചായത്തിലെ പുക്കുന്ന് കേരളത്തിൽ ഏറ്റവുമധികം പക്ഷിയിനങ്ങളെ കാണുന്ന സ്ഥലങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. 162 ഇനം പക്ഷികളെയാണ് ഇവിടെ കണ്ടെത്തിയിരിക്കുന്നത്. കോഴിക്കോട് നഗരത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ചെങ്കല്‍മലയായ പുക്കുന്ന് ദൃശ്യഭംഗിയാല്‍ ആകര്‍ഷണീയമായ പ്രദേശമാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പരുന്തുകളെ കാണുന്ന പ്രദേശം കൂടിയാണിവിടം. ചെങ്കുത്തായ മലയുടെ മുകളില്‍നിന്ന് നോക്കിയാല്‍ അറബിക്കടലും പശ്ചിമഘട്ട മലനിരകളുമടക്കം ജില്ലയുടെ എല്ലാ ഭാഗങ്ങളും ദൃശ്യമാണ്.
മനോഹരമായ സൂര്യോദയവും സൂര്യാസ്തമയവും കാണാന്‍ നൂറുകണക്കിന് സഞ്ചാരികളാണ് മലകയറിയെത്തുന്നത്. സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ചുവരെയാണ് പക്ഷിനിരീക്ഷണത്തിന് ഏറ്റവും അനുയോജ്യമായ സമയം. ഡിസംബറിലാണ് ഏറ്റവുമധികം പക്ഷികളെ കാണാനാവുക. മഴക്കാലത്ത് മലയിലെ പുല്‍മേട് പച്ചപ്പണിഞ്ഞ് നില്‍ക്കുന്ന കാഴ്ച കണ്ണിന് കുളിര്‍മയേകുന്ന അനുഭവമാണ്. വന്യമൃഗങ്ങള്‍ക്ക് അഭയമൊരുക്കുന്ന 300 മീറ്റര്‍ വരെ ദൈര്‍ഘ്യമുള്ള സ്വാഭാവിക ഗുഹകളാലും സമ്പന്നമാണ് ഈ മല.
Content Highlights: pukkunnu mala, bird species, western ghats, arabian sea, sun rise, sun set, december, local route
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..