സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ 17-ആം സ്റ്റേജായ വെസ്റ്റ്ഹില്ലിലെ സെന്റ് മൈക്കിള്‍സ് സ്കൂളില്‍ കോഴിക്കോടിന്റെ കൊതിയൂറുന്ന പലഹാരങ്ങളും സര്‍ബത്തും ചായയും കാപ്പിയുമെല്ലാം ഒരുക്കിയ ഒരു സ്റ്റാളുണ്ട്. 'സഹപാഠിക്കൊരു വീട്' എന്ന ഫ്ലക്സ് വെച്ചുകൊണ്ടാണ് ഈ ഫുഡ് കോര്‍ട്ട് പ്രവര്‍ത്തിക്കുന്നത്.
സ്കൂളിലെ നിര്‍ധനരായ വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ പി.ടി.എ ഓരോ വര്‍ഷവും പല പ്രവര്‍ത്തനങ്ങളും നടത്താറുണ്ട്. ഇത്തവണ അത് കലോത്സവ വേദിക്കരികിലെ ഫുഡ് കോര്‍ട്ടായി.
"ഫുഡ് കോർട്ടിൽ നിന്ന് ഭക്ഷണം കഴിക്കാൻ എത്തുന്നവർക്ക് വയറും മനസ്സും നിറച്ചുകൊണ്ട് മടങ്ങാം. പലരും ഫുഡ് കോർട്ടിന്റെ ഉദ്ദേശ്യശുദ്ധി മനസ്സിലാക്കി, കഴിച്ച ആഹാരത്തിന്റെ വിലയേക്കാൾ കൂടുതൽ പണം നൽകുന്നുമുണ്ട്" - പി.ടി.എ. പ്രസിഡന്റ് പ്രമോദ് പറയുന്നു.
Content Highlights: state school youth festival 2023, st michael's school westhill, food court, kalolsavam
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..