രാജ്യത്തെമ്പാടും സേവനത്തിനിടെ ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ ആള്‍കൂട്ട ആക്രമണങ്ങള്‍ക്കെതിരെ പാട്ടിലൂടെ വേറിട്ടൊരു പ്രതിഷേധം രേഖപ്പെടുത്തുകയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഒരുപറ്റം മെഡിക്കല്‍ വിദ്യാര്‍ഥികള്‍. തങ്ങളെ ജീവന്‍ രക്ഷിക്കുന്ന ദൈവമായിട്ടല്ല പകരം മജ്ജയും മാംസവും വേദനയുമുള്ള മനുഷ്യരായി പരിഗണിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. 

മുമ്പ് ആന എന്ന റാപ് മ്യൂസിക് എടുത്ത് ശ്രദ്ധേയരായവരാണ് ഇപ്പോള്‍ ഡോക്ടര്‍ ദൈവം എന്ന ആല്‍ബവുമായി വന്നിക്കുന്നത്. ഇതിനെ ഒരു പാട്ടുമാത്രമായി കാണാതെ എല്ലാവരും പങ്കുചേര്‍ന്ന് അക്രമങ്ങള്‍ക്കെതിരായ പ്രതിഷേധത്തില്‍ പങ്കുചേരണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.