'ഖസാക്കിന്റെ ഇതിഹാസം' മലയാളസാഹിത്യത്തെ ഖസാക്കിന് മുമ്പ്, ഖസാക്കിന് ശേഷം എന്നീ രണ്ടു കാലമായി പകുത്തു. വെറും അമ്പത്തിയാറ് ദിവസം മാത്രം തസ്രാക്കില്‍ താമസിച്ച ഒ.വി വിജയന്, ഡല്‍ഹിയിലിരുന്നുകൊണ്ട് രചിച്ച ഖസാക്കിന് അമ്പത്തിമൂന്ന് വയസ്സായിരിക്കുന്നു. ഭാഷ കൊണ്ടുള്ള ലാവണ്യാത്മകമായ പരീക്ഷണമാണ് ഖസാക്ക്. എല്ലാവരും അനാഥരായിട്ടുള്ള കഥാപാത്രങ്ങള്‍. മൈമുന വിജയന്റെ ജീവിതത്തിലെ ഏറ്റവും കറകളഞ്ഞ സ്ത്രീത്വം. ബന്ധങ്ങളുടെ സൂക്ഷ്മമായ വിശകലനവും ഭാഷയുമാണ് ഖസാക്ക്. മലയാളം ഇന്നും ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്നതും ഖസാക്ക് ആണ്- വായനവാരത്തില് പ്രൊഫ. പി.എ. വാസുദേവന്റെ വായനയിലെ 'ഖസാക്കിന്റെ ഇതിഹാസം.'
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..