പ്രതിസന്ധികൾക്കിടയിലും പതറാതെ പൊരുതുകയാണ് പ്രഭാവതിയമ്മ. വാർധക്യത്തിൽ വിശ്രമെന്തെന്നറിയാതെ മക്കൾക്ക് വേണ്ടിയും ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ജോലി ചെയ്യുകയാണ് ഇവർ. മകളുടെ വിവാഹത്തിനായി ഉണ്ടായിരുന്ന കിടപ്പാടം വിറ്റു.. ഭർതൃപീഡനങ്ങളെ തുടർന്ന് മകൾക്ക് വീട് വിട്ട് ഇറങ്ങേണ്ടി വന്നു.  അപസ്മാര രോഗിയായ മകന് അധികം ജോലികൾ ചെയ്യാനാകില്ല. മകൾക്കും കൊച്ചുമകൾക്കുമൊപ്പം ബാധ്യതകൾ തീർക്കാൻ പെടാപ്പാട് പെടുകയാണ് പ്രഭാവതിയമ്മ.