ഒരിക്കല്‍ മരിക്കാന്‍ തീരുമാനിച്ചതാണ്. ട്രെയിനിന് മുന്നിന്‍ ചാടാന്‍ പോകുമ്പോള്‍ ആരോ പിടിച്ചുവെച്ചു. എന്നിട്ടു പറഞ്ഞു - നിങ്ങളുടെ സമയം ആയില്ല, എന്ന്. ആരുമില്ലാതായപ്പോള്‍ ലക്ഷ്യമില്ലാതെ അലഞ്ഞ നാളുകളേക്കുറിച്ച് രാജന്‍ ഓര്‍ത്തെടുക്കുന്നു. ഇപ്പോള്‍ ജീവിക്കാനുള്ള ആസക്തി അത്രമേല്‍ രാജനെ ലഹപിടിപ്പിച്ചു കഴിഞ്ഞു.
ഭിക്ഷക്കാരനല്ല ഇദ്ദേഹം. എങ്കിലും സഹായം ചോദിക്കുമ്പോൾ കൂഗിൾ പേയുണ്ടോ (ഗൂഗിൾ പേ) എന്ന് ആളുകൾ തിരിച്ചുചോദിക്കുകയാണെന്ന സങ്കടം പങ്കുവെയ്ക്കുകയാണ് രാജൻ. 14-ാമത്തെ വയസ്സിൽ ഉറ്റവരെ നഷ്ടപ്പെട്ട ഈ തിരുവനന്തപുരം സ്വദേശി 58-ാമത്തെ വയസ്സിൽ എത്തിനിൽക്കുന്നത് കോഴിക്കോടാണ്. മെഡിക്കൽ കോളേജിൽ ഡി.വൈ.എഫ്.ഐക്കാർ ഉച്ചയ്ക്ക് കൊണ്ടുത്തരുന്ന ചോറും കഴിച്ച് ആ പരിസരത്ത് തന്നെ കിടന്നുറങ്ങി അങ്ങനെ പോകുന്നു രാജന്റെ ജീവിതം. അഗതിമന്ദിരങ്ങളിൽ പോയി നിൽക്കുന്നതിനേക്കാളും പുറത്തെ കാറ്റും വെളിച്ചവും കൊള്ളാനാണ് ഇയാൾക്കിഷ്ടം
Content Highlights: poor Old man on street who wish to have a better life by selling lottery
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..