അങ്ങനെ പെട്രോൾ വില നൂറു കടന്നു, പല സംസ്ഥാനങ്ങളിലും ഡീസലിനും വില സെഞ്ച്വറി അടിച്ചു. എങ്ങനെയാണ് പെട്രോളിന് വില കൂടിയത്, അതിന് കാരണക്കാര്‍ ആരാണ്? എന്ന ചോദ്യത്തിന് ഉത്തരം തേടി അലയുകയാണ് പൊതുജനം.

സത്യത്തിൽ ആരാണ് പെട്രോൾ വില കൂട്ടിയത്. വില വർധനക്കെതിരെ വണ്ടി തള്ളി പ്രതിഷേധിച്ചവരാണ് ഇപ്പോൾ ഭരണപക്ഷത്തിരിക്കുന്നത്. സത്യത്തിൽ എന്താണ് സംഭവിച്ചത്? നേതാക്കളുടെ, നമ്മൾ കണ്ടു മറന്ന പ്രസ്താവനകളിലൂടെ ഒരിക്കൽ കൂടി സഞ്ചരിക്കാം.