വടക്കേമലബാറിന്റെ ഗ്രാമ്യഭംഗിയിലെ ഒഴിച്ചുകൂടാനാകാത്ത ചായില്യച്ചോപ്പാണ് തെയ്യം. അമ്പലങ്ങൾക്കൊപ്പം കാവുകളും കഴകങ്ങളും കോട്ടങ്ങളും മുച്ചിലോടുകളുമുണരുന്ന തുലാപ്പത്തിനു ശേഷം വരവിളി ഉയരുമ്പോൾ പൈതങ്ങൾ നിരൂപിച്ചതെല്ലാം സാധിച്ചുകൊടുപ്പാൻ അവർ നാടിറങ്ങും. ജാതീയമായ ഉച്ഛനീച്ചത്വങ്ങൾക്കെതിരെ 39 തെയ്യക്കോലങ്ങൾ കെട്ടിയാടി കോലത്തിരി രാജാവിനെ അമ്പരപ്പിച്ച് മണക്കാടൻ ഗുരുക്കൾ പട്ടും വളയും നേടിയ ചിറക്കലിന്റെ മണ്ണിൽ 45 വർഷങ്ങൾക്കു ശേഷം വീണ്ടും പെരുങ്കളിയാട്ടം. അത്യപൂർവ്വമായി കെട്ടിയാടുന്ന യക്ഷിതെയ്യവും പുലിച്ചാമുണ്ഡിയുമടക്കം 37 തെയ്യക്കോലങ്ങളാണവിടെ കെട്ടിയാടിയത്.
Content Highlights: Perumkaliyattam Mahotsavam, chirakkal chamundikottam, theyyam, theechamundi
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..