ഏറ്റവുമധികം രാഷ്ട്രീയനേതാക്കളെ അടക്കം ചെയ്തൊരു ബീച്ചുണ്ട് കേരളത്തില്‍. കടല്‍ സൗന്ദര്യത്തിന്റെ നിത്യമാത്രൃകയായ പയ്യാമ്പലം ബീച്ച്. കണ്ണൂര്‍ നഗരത്തില്‍ നിന്ന് 2 കിലോ മീറ്റര്‍ അകലത്തായി കടല്‍ക്കാറ്റിന്റെ ഈറന്‍ തണുപ്പില്‍ പയ്യാമ്പലം ബീച്ചിലെ സ്മാരകങ്ങളില്‍ രാഷ്ട്രീയവൈരങ്ങളേതുമില്ലാതെ അവര്‍ അന്ത്യവിശ്രമം കൊള്ളുന്നു.