'ആദി' എന്ന സിനിമയോടെ കേരളത്തിലെ യുവത്വത്തിന് ഹരമായി മാറിയ അഭ്യാസമാണ് പാര്‍ക്കൗര്‍. ഒരു മതിലോ ചുവരോ അങ്ങനെ നമുക്ക് മുന്നിലുള്ള തടസ്സം എന്തുമാകട്ടെ അതിനെ എളുപ്പത്തിലും വേഗത്തിലും മറികടക്കാനുള്ള വിദ്യ. ഉയരത്തില്‍ ചാടിയും തലകീഴായി മറിഞ്ഞുമുള്ള അഭ്യാസപ്രകടനങ്ങള്‍ കണ്ട് ഇതൊന്ന് പഠിച്ചെടുക്കാന്‍ ഇറങ്ങിത്തിരിച്ചവരും ഏറെയാണ്.

മറ്റ് കായിക വിനോദങ്ങളെ പോലെതന്നെ ഇന്ന് പാര്‍ക്കൗര്‍ ട്രെയിനിങും മിക്ക സ്ഥലങ്ങളിലും കാണാം. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ പ്രായവ്യത്യാസമില്ലാതെ നിരവധിപേര്‍ ഇന്ന് പാര്‍ക്കൗര്‍ അഭ്യസിക്കുന്നുണ്ട്. പാര്‍ക്കൗര്‍ എന്ന ട്രെന്‍ഡിങ് കായിക വിനോദത്തെ വിശദമായി പരിചയപ്പെടാം.