ഇരുപത്തിയഞ്ച് വര്‍ഷം മുന്‍പ് ഒറ്റ പ്രസവത്തില്‍ ജനിച്ച അഞ്ച് സഹോദരങ്ങളില്‍ മൂന്ന് പേര്‍ വിവാഹ ജീവിതത്തിലേക്ക്. പഞ്ചരത്നങ്ങളെന്ന് കേരളം വിളിച്ച സഹോദരങ്ങളില്‍ മൂന്ന് പേരുടെ വിവാഹമാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്നത്. രണ്ടരപതിറ്റാണ്ട് മുന്‍പത്തെ കൗതുകവാര്‍ത്ത കേരളമറിഞ്ഞത് മാതൃഭൂമിയിലൂടെയായിരുന്നു.