പന്തളം കൊട്ടാരം പ്രതിനിധിയെ സ്ഥാനാര്‍ഥിയാക്കാനുള്ള ബിജെപിയുടെ നീക്കം പരാജയപ്പെട്ടു. അയ്യപ്പന്റെ വിഷയത്തില്‍ രാഷ്ട്രീയമില്ലെന്നും സ്ഥാനാര്‍ഥിയാകാന്‍ ഇല്ലെന്നും നിലപാട് എടുത്തിരിക്കുകയാണ് കൊട്ടാരം പ്രതിനിധി. സ്വതന്ത്ര സ്ഥാനാര്‍ഥിയാകാം എന്ന നിര്‍ദ്ദേശവും ബിജെപി മുന്നോട്ടുവെച്ചിരുന്നു. 

എന്നാല്‍ ഇതും കൊട്ടാരം പ്രതിനിധി അംഗീകരിച്ചിട്ടില്ല. രാഷ്ട്രീയത്തിലേക്കില്ല എന്ന ശക്തമായ നിലപാടിലാണ് കൊട്ടാരം പ്രതിനിധികള്‍. ശബരിമല വിഷയം കേരളത്തില്‍ പ്രധാന തിരഞ്ഞെടുപ്പ് വിഷയമാക്കി കൊണ്ടുവരാനുള്ള ബിജെപിയുടെ ശ്രമമാണ് ഇതോടെ പരാജയപ്പെട്ടത്.