പാലക്കാട് നല്ലേപ്പിള്ളി പഞ്ചായത്തിലെ അനിഷ വ്യത്യസ്ഥയാണ്. പൊതുപ്രവർത്തനത്തെ ഒരു വരുമാനമാർഗമായി കാണാത്ത, സ്വന്തമായി ചായക്കട നടത്തുന്ന ഒരു പഞ്ചായത്ത് പ്രസിഡന്റ്. അതാണ് അനിഷ. പഞ്ചായത്ത് പ്രസ്ഡന്റിനെ പഞ്ചായത്ത് ഓഫീസിൽ കണ്ടില്ലെങ്കിലും ചായക്കടയിൽ കാണുമെന്ന ഉറപ്പ് നല്ലേപ്പിള്ളിയിലെ നാട്ടുകാർക്കുണ്ട്. വെെകുന്നേരം ആറുമണിക്ക് ശേഷം പ്രസിഡന്റ് ചായക്കടയിലുണ്ടാകും. അതുകൊണ്ടുതന്നെ പ്രസിഡന്റിനെ കാണാനെത്തുന്നവർ ഒരു ദിവസം പോലും കാണാൻ പറ്റാതെ മടങ്ങേണ്ട സാഹചര്യം ഉണ്ടായിട്ടുമില്ല.
അനിഷയ്ക്ക് ചായക്കട ഉപജീവനമാർഗവും രാഷ്ട്രീയം ജനങ്ങളെ സേവിക്കാനുള്ള മാർഗവുമാണ്. രാഷ്ട്രീയത്തെ ഒരിക്കലും ഒരു ഉപജീവനമാർഗമായി കണ്ടിട്ടില്ലെന്നും അവർ പറയുന്നു. അനിഷയുടെ വിശേഷങ്ങളിലേക്ക്...
Content Highlights: panchayat president who owns a tea shop for livelihood
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..