സാഹസിക സൈക്ലിങ് ആഘോഷമാക്കി പഞ്ചാരക്കൊല്ലി

പാറക്കൂട്ടങ്ങളും കുത്തനെയുള്ള കയറ്റങ്ങളും നിറഞ്ഞ പ്രിയദര്‍ശിനി തേയിലത്തോട്ടത്തിലെ ട്രാക്കില്‍ സൈക്ലിങ് താരങ്ങള്‍ക്ക് ആവേശം പകരാന്‍ എത്തിയത് നൂറുകണക്കിന് ആളുകള്‍. ഓരോ ലാപ്പും പിന്നിട്ടെത്തുന്ന വിദേശികളടക്കമുള്ള താരങ്ങളെ നിറഞ്ഞ കൈയടികളോടെയാണ് ഫിനിഷിങ് പോയന്റിലേക്ക് വരവേറ്റു. കേരള ടൂറിസം വകുപ്പിന്റെ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി (കെ.എ.ടി.പി.എസ്.), ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, സൈക്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്നിവ ചേര്‍ന്നാണ് വയനാട് പഞ്ചാരക്കൊല്ലിയിലെ സൈക്ലിങ് മത്സരം സംഘടിപ്പിച്ചത്. ഇന്ത്യയിലെത്തന്നെ മികച്ച സൈക്ലിങ് ട്രാക്കുകളിലൊന്നായ പഞ്ചാരക്കൊല്ലിയിലെ 4.8 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ട്രാക്കിലായിരുന്നു മത്സരങ്ങള്‍.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented