വടക്കേ മലബാറിലെ മനുഷ്യരുടെ സിരകളില്‍ രക്തമെന്ന പോലെ തെയ്യങ്ങള്‍ കാല്‍ച്ചിലമ്പുകളിളക്കുന്നു. സൂര്യന്‍ അത്യുച്ചരാശിയില്‍ വരുന്ന തുലാപ്പത്തിന് തെയ്യങ്ങള്‍ ഉരിയാടിത്തുടങ്ങുന്നു. നീലേശ്വരം കോട്ടപ്പുറത്തെ അമ്പലത്തില്‍ കെട്ടിയാടുന്ന പാലന്തായി കണ്ണൻ എന്ന തെയ്യത്തിന്റെ മിത്തിലൂടെ ഒരു സഞ്ചാരം..