ആര്‍പ്പുവിളികളും ആവേശവുമുയര്‍ത്തി മോസ്‌കോ ഗ്രാമത്തിലെ പകിടകളി കളങ്ങള്‍


പകിടക്കളത്തിലെ ആര്‍പ്പുവിളികളും വാശിയും ആവേശവും നമ്മുടെ ഗ്രാമ നന്മകളെ തിരിച്ചുകൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് മോസ്‌കോയിലെ പകിടകളി പ്രേമികള്‍...

ഓണത്തിന്റെ വരവറിയിച്ച് പകിടകളിയുടെ ആവേശത്തിലാണ് കോട്ടയം കുറിച്ചിയിലെ മോസ്‌കോ എന്ന ഗ്രാമം. അന്യംനിന്നുപോകുന്ന നമ്മുടെ പാരമ്പര്യ വിനോദങ്ങള്‍ പുതുതലമുറയ്ക്ക് പരിചപ്പെടുത്തുകയാണ് ഈ ഗ്രാമവാസികള്‍. കര്‍ക്കിടക മാസത്തിലാണ് മോസ്‌കോ ക്ലബ്ബ് പകിടകളി മത്സരം തുടങ്ങിയത്. കോട്ടയം ജില്ലയ്ക്ക് പുറമേ ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ നിന്നും പകിടകളി പ്രേമികളും കളിക്കാരും ഇവിടെ എത്താറുണ്ട്.

15 സെന്റീമീറ്റര്‍ നീളമുള്ള നാല് മുഖങ്ങളുള്ള ഓടില്‍ തീര്‍ത്ത രണ്ടു പാളികള്‍ ഉപയോഗിച്ചാണ് കളി. ഓരോ വശത്തും 1, 3, 4, 6 എന്നിങ്ങനെ കുത്തുകള്‍ ഉപയോഗിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. കളത്തില്‍ വീഴുന്ന പകിടകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് മത്സരഫലം നിര്‍ണയിക്കുക. പകിടക്കളത്തിലെ ആര്‍പ്പുവിളികളും വാശിയും ആവേശവും നമ്മുടെ ഗ്രാമ നന്മകളെ തിരിച്ചുകൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് മോസ്‌കോയിലെ പകിടകളി പ്രേമികള്‍.

Content Highlights: Pakida kali, kottayam ,kurichy, moscow village, game of dice, onam sports

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented