രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രധാന വേദിയായ ടാഗോറില്‍ തത്സമയ ചിത്രംവരയുമായി ഫൈന്‍ ആര്‍ട്‌സ് വിദ്യാര്‍ഥികള്‍. മേള സംഘാടകര്‍ തന്നെയാണ് വിദ്യാര്‍ഥികള്‍ക്ക് ഇതിനുള്ള അവസരമൊരുക്കിയത്. കോവിഡിനു ശേഷം മേളയ്‌ക്കെത്തുന്ന ജനക്കൂട്ടത്തെയാണ് വിദ്യാര്‍ഥികള്‍ ദൃശ്യവത്കരിച്ചത്.
ചലച്ചിത്ര മേള വേദിയില്‍ തത്സമയം ചിത്രം വരയ്ക്കുന്നത് വ്യത്യസ്തമായ അനുഭവമാണെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. 'മറ്റു ദൃശ്യ കാലാകാരന്‍മാര്‍ക്ക് ലഭിക്കുന്ന പ്രാധാന്യം ചിത്രകാര്‍ക്ക് ലഭിക്കാറില്ല. പൂര്‍ത്തിയായ ഒരു ചിത്രം കാണിക്കുന്നതിനപ്പുറം ചിത്രകാരന്റെ പ്രയത്‌നവും ഈ തത്സമയ ചിത്രംവരയിലൂടെ പ്രേക്ഷകരിലേക്കെത്തും. ഇവിടെ എത്തുന്നവരിലേറെയും കലാപ്രേമികളാണ്. അതിനാല്‍ തന്നെ ഏറെ കൗതുകത്തോടെയാണ് അവര്‍ ഇതിനെ നോക്കിക്കാണുന്നത്. ഒരുപാട് ചോദ്യങ്ങളും അവരുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നുണ്ട്,' വിദ്യാര്‍ഥികളില്‍ ഒരാളായ ജിതിന്‍ കൃഷ്ണ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
Content Highlights: 'Painting should be given equal importance,' students draw live at IFFK
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..