മൂന്നു പതിറ്റാണ്ടുകളായി തുടരുന്ന ആത്മാർഥ സൗഹൃദത്തിന്റെ കഥയാണ് കായംകുളം സ്വദേശികളായ രവീന്ദ്രൻ പിള്ളയ്ക്കും ഉദയകുമാറിനും പറയാനുള്ളത്. മുപ്പത്തിയൊമ്പതു വർഷത്തെ സൗഹൃദം തുടരുന്ന ഇരുവരും ഇതുവരെ പിണങ്ങിയിട്ടില്ലെന്നു മാത്രമല്ല അയൽക്കാരും തയ്യൽക്കാരുമാണ്. മറ്റൊരു പ്രത്യേകത കൂടി ഇരുവരുടെയും സൗഹൃദത്തിനുണ്ട്, സുഹൃത്തുക്കളായതുമുതൽ ഇങ്ങോട്ട് ഇരുവരും ദിവസവും ഒരേ നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് പുറത്തിറങ്ങാറുള്ളത്. കട്ട ചങ്കുകളായി നടക്കുന്ന ഇവരെ പാച്ചുവും ഗോപാലനെന്നുമാണ് നാട്ടുകാർ വിളിക്കുന്നത്. പിന്നീട് അതേപേരിൽ തന്നെ ഇരുവരും തയ്യൽക്കട തുടങ്ങുകയും ചെയ്തു. വിവാഹിതരായതിനുശേഷം ഭാര്യമാരും ഇതേ തയ്യൽക്കടയിൽ ഇരുവർക്കും പിന്തുണയായുണ്ട്.