മിഡ് റേഞ്ചിൽ പുതിയൊരുവൻ, ഓപ്പോ കെ10 5G അൺബോക്സിങ്


മികച്ച ഗെയിമിങ് അനുഭവം നൽകുന്ന ഫോണിൽ ഫ്‌ളെക്‌സ് ഡ്രോപ്പ്, സ്മാർട് സൈഡ് ബാർ, ത്രീ ഫിംഗർ ട്രാൻസ്ലേറ്റ്, ഗൂഗിൾ ലെൻസ് തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാണ്...

ഓപ്പോ പുറത്തിറക്കിയ ഏറ്റവും പുതിയ സ്മാർട്ഫോൺ ആണ് ഓപ്പോ കെ10 5ജി. മീഡിയാ ടെക്ക് ഡൈമെൻസിറ്റി 810 5ജി പ്രൊസസർ ശക്തിപകരുന്ന ഫോണിൽ 6.56 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണുള്ളത്. ജൂൺ 15 മുതൽ ഫോണിന്റെ വിൽപന ആരംഭിച്ചിട്ടുണ്ട്. രണ്ട് നിറങ്ങളും ഒരു സ്റ്റോറേജ് ഓപ്ഷനുമാണ് ഓപ്പോ കെ10 5ജി സ്മാർട്‌ഫോണിനുള്ളത്. മീഡിയാ ടെക്ക് ഡൈമെൻസിറ്റി 810 5ജി ചിപ്പ് സെറ്റിന്റെ പിൻബലത്തിൽ പുറത്തിറങ്ങുന്ന ഫോൺ ഏഴ് 5ജി ബാൻഡുകൾ പിന്തുണയ്ക്കും.

6എൻഎം പ്രോസസ് സാങ്കേതിക വിദ്യയിൽ സുഗമമായ പ്രവർത്തനം ഫോൺ കാഴ്ചവെക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 128 ജിബി ആണ് സ്റ്റോറേജ്. എട്ട് ജിബി റാം ഉണ്ട്. ഇന്റേണൽ മെമ്മറിയിൽ നിന്ന് അഞ്ച് ജിബി റാം വികസിപ്പിക്കുന്നതിനായി ഉപയോഗിക്കാം. ഇത് ഒന്നിലധികം ആപ്പുകളുടെ ഉപയോഗം സുഗമമാക്കും. 6.56 ഇഞ്ച് എച്ച്ഡിപ്ലസ് ഡിസ്‌പ്ലേയ്ക്ക് 90 ഹെർട്‌സ് റിഫ്രഷ് റേറ്റുണ്ട്. വളരെ കനം കുറഞ്ഞ രീതിയിൽ നിർമിച്ച ഫോണിൽ 5000 എംഎഎച്ച് ബാറ്ററിയുണ്ട് ഇതിൽ 33 വാട്ട് സൂപ്പർവൂക്ക് ടിഎം അതിവേഗ ചാർജിങ് സംവിധാനമുണ്ട്.

ഒപ്റ്റിമൈസ്ഡ് നൈറ്റ് ചാർജിങ്, പോർട്ട് ആന്റി ബേൺ പ്രൊട്ടക്ഷൻ, ചാർജിങ് ഓവർ ടെമ്പറേച്ചർ കൺട്രോൾ, ഓൾ ഡേ എഐ പവർ സേവിങ് തുടങ്ങി ഫീച്ചറുകളും സുരക്ഷിതമായ ബാറ്ററി ഉപയോഗത്തിന് വേണ്ടി ഒരുക്കിയിട്ടുണ്ട്. ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള കളർ ഒഎസ് 12.1 ലാണ് ഫോണിന്റെ പ്രവർത്തനം. മികച്ച ഗെയിമിങ് അനുഭവം നൽകുന്ന ഫോണിൽ ഫ്‌ളെക്‌സ് ഡ്രോപ്പ്, സ്മാർട് സൈഡ് ബാർ, ത്രീ ഫിംഗർ ട്രാൻസ്ലേറ്റ്, ഗൂഗിൾ ലെൻസ് തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാണ്.

Content Highlights: Oppo, Oppo k 10 5g, 5g phones, gaming, google lense, tech news

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented