'വലിയ മഴ പെയ്യുന്ന രാത്രികളില്‍ ഇപ്പോഴും പേടിയാണ്, ഉറങ്ങാതെ നേരം വെളുപ്പിക്കും'


ഉരുള്‍പൊട്ടലില്‍ തകര്‍ന്ന ഏന്തയാര്‍ പാലവും മ്ലാമല പാലവും ദുരന്തത്തിന്റെ ബാക്കിപത്രങ്ങളായി നിലകൊള്ളുകയാണ് ഇപ്പോഴും. ഒലിച്ചുപോയ റോഡുകളുടെ പുനര്‍നിര്‍മാണവും എങ്ങുമെത്തിയിട്ടില്ല...

കൂട്ടിക്കല്‍ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇന്ന് ഒരു വയസ്സ്. ആ കറുത്ത ശനിയാഴ്ച സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും കൂട്ടിക്കലിലെ ജനങ്ങള്‍ ഇപ്പോഴും മോചിതരായിട്ടില്ല. സര്‍ക്കാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ കണക്കുകള്‍ നിരത്തുമ്പോഴും പൊളിഞ്ഞവീടുകള്‍ക്കും പാലങ്ങള്‍ക്കും മുന്നില്‍ നിസ്സഹായരായി നില്‍ക്കുകയാണ് ഇവിടുത്തെ ജനങ്ങള്‍.

2021 ഒക്ടോബര്‍ 16 ശനിയാഴ്ച. പകല്‍ ഇടവിട്ട് മഴ ശക്തമായി പെയ്തിരുന്നു. രാവിലെ പത്തരയോടെ പുല്ലകയാറിലൂടെ കൂറ്റന്‍ പാറകളും കെട്ടിടാവശിഷ്ടങ്ങളും ഒഴുകിയെത്തി. പിന്നാലെയാണ് കവാലിയിലും പ്ലാപ്പള്ളിയിലും ഉരുള്‍ പൊട്ടിയതായി അറിഞ്ഞത്. ഇളംകാട്, ഹില്‍ടോപ്പ്, മ്ലാമല എന്നിവിടങ്ങളിലും ഉരുള്‍പൊട്ടല്‍ നാശം വിതച്ചു.വൈകാതെ കൂട്ടിക്കല്‍ ചപ്പാത്തിലും ടൗണിലും വെള്ളം കയറി. ഇതുവരെ കാണാത്ത തരത്തില്‍ പുല്ലകയാര്‍ കലിതുള്ളി ഒഴുകി. നാട് ദുരിതക്കയത്തില്‍ മുങ്ങി. കവാലിയിലെ ഒരു വീട്ടിലെ അഞ്ചുപേരുള്‍പ്പെടെ 13 ജീവനുകള്‍ ഉരുള്‍പൊട്ടലില്‍ പൊലിഞ്ഞു.

ഉരുള്‍പൊട്ടലില്‍ തകര്‍ന്ന ഏന്തയാര്‍ പാലവും മ്ലാമല പാലവും ദുരന്തത്തിന്റെ ബാക്കിപത്രങ്ങളായി നിലകൊള്ളുകയാണ് ഇപ്പോഴും. ഒലിച്ചുപോയ റോഡുകളുടെ പുനര്‍നിര്‍മാണവും എങ്ങുമെത്തിയിട്ടില്ല. തകര്‍ന്ന വീടുകളും കടകളും നന്നാക്കാന്‍ വേണ്ടിയെടുത്ത വായ്പകള്‍മൂലം ജപ്തി അടക്കമുള്ള പ്രശ്‌നങ്ങള്‍ കൂടി നേരിടുകയാണ് ഇപ്പോള്‍ കൂട്ടിക്കലിലെ ജനങ്ങള്‍.

സര്‍ക്കാര്‍ കണക്ക് പ്രകാരം താലൂക്കില്‍ വീടും സ്ഥലവും നഷ്ടമായ 97 കുടുംബങ്ങളില്‍ 88-നും മുഴുവന്‍ തുകയും നല്‍കിയെന്ന് റവന്യു അധികൃതര്‍ പറയുന്നു. ആധാരം ഹാജരാക്കാത്തിനാലാണ് ബാക്കി ഒന്‍പത് കുടുംബങ്ങള്‍ക്ക് പണം നല്‍കാത്തത് എന്നാണ് വിശദീകരണം. കൂട്ടിക്കലില്‍ ദുരിതാശ്വാസത്തിനായി 52 കോടി രൂപ ചെലവഴിച്ചതായാണ് സര്‍ക്കാര്‍ കണക്ക്.

അതേസമയം സര്‍ക്കാര്‍ വളരെ തുച്ഛമായ തുകയാണ് നല്‍കിയതെന്നും പാലങ്ങളുടേയും റോഡുകളുടേയും അറ്റകുറ്റപ്പണികള്‍ ആരംഭിച്ചിട്ടുമില്ലെന്നും ജനങ്ങള്‍ പറയുന്നു. അതുകൊണ്ടുതന്നെ ഉരുള്‍പൊട്ടലിന്റെ ഒന്നാം വാര്‍ഷികദിനം പ്രതിഷേധ ദിനമായി ആചരിക്കുകയാണ് പ്രളയബാധിതരുടെ അതിജീവന കൂട്ടായ്മ.

Content Highlights: koottickal landslide, koottickal flood, rain disasters 2021, kerala rains, kerala government

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented