സിനിമാക്കഥ പോലെ കുഴഞ്ഞുമറിഞ്ഞതായിരുന്നു ഇത്തവണത്തെ ഓണം ബമ്പറിന്റെ ക്ലൈമാക്സ്. കൊച്ചി മരട് സ്വദേശിയായ ജയപാലനാണ് കേരളം കാത്തിരുന്ന ഭാ​ഗ്യവാനെന്ന് വ്യക്തമായിക്കഴിഞ്ഞു. 12 കോടിയാണ് ജയപാലന് ലോട്ടറിയടിച്ചത്. എന്നാൽ ഈ തുക മുഴുവനായി അദ്ദേഹത്തിന് ലഭിക്കുമോ? ഏജൻസി കമ്മീഷനും ആദായനികുതിയുമെല്ലാം കുറച്ചിട്ട്  ബാക്കി തുകയാണ് ലോട്ടറിയടിച്ചയാൾക്ക് കിട്ടുക. ലോട്ടറിയിലൂടെ ലഭിക്കുന്ന തുകയ്ക്ക് നികുതിയിളവ് ലഭിക്കില്ല. സമ്മാനം ലഭിക്കുന്നയാളുടെ വാർഷികവരുമാനം ആദായനികുതിയുടെ പരിധിക്ക് താഴെയാണെങ്കിലും അയാൾ നികുതി നൽകേണ്ടിയിരിക്കുന്നു.