പുല്ലു കൊടുത്താലും ഇറച്ചി കൊടുത്താലും ഒരേ ആർത്തിയാണ് ഈ പശുവിന്. കോട്ടയം പാലായിലെ രാജേഷ് പള്ളത്തിന്റെ വീട്ടിലാണ് ഇറച്ചി കഴിക്കുന്ന പശു. പശുക്കൾ സാധാരണ കഴിക്കുന്ന പുല്ലിനും വൈക്കോലിനും പുറമേ ചിക്കനും പോർക്കും എന്തിന് ബീഫ് വരെ കഴിക്കും ഈ കുറുമ്പി പശു. ആദ്യം ഒരു മുട്ട കൊടുത്തതാണ് തുടക്കം. കഴിച്ചെന്ന് കണ്ടപ്പോൾ ഇറച്ചി കൊടുത്തു നോക്കി. അങ്ങനെയാണ് കക്ഷിക്ക് മാംസാഹാരത്തോടും ഇഷ്ടമുണ്ടെന്ന് മനസിലായതെന്ന് വീട്ടുകാർ പറഞ്ഞു.